വീടിന്റെ പുറത്ത് ജപ്തി നോട്ടീസ്,വീട്ടമ്മ തീ കൊളുത്തി മരിച്ച നിലയിൽ

എറണാകുളം. വായ്പാകുടിശികയ്ക്ക ജപ്തി നോട്ടീസ് ലഭിച്ച വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ.പുത്തൻ കുരിശിൽ തിരുവാണിയൂർ നാരായണന്റെ ഭാര്യ സരളയെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ പുറത്ത് ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട് ഇതാവാം ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് പൊലീസ്.
ഭർത്താവ് നാരായണൻ നേരത്തെ മരണപ്പെട്ടതാണ്. കുടുംബത്തിന് കടബാധ്യതയുണ്ടായിരുന്നു.

Advertisement