തിരുവനന്തപുരത്ത് പ്രവേശനോത്സവ ഒരുക്കങ്ങൾക്കിടെ എസ്എഫ്ഐ- കെ എസ് യു സംഘർഷം

തിരുവനന്തപുരം:
സ്കൂൾ പ്രവേശനോത്സവ ഒരുക്കങ്ങൾക്കിടെ കെ.എസ്.യു എസ്.എഫ്.ഐ സംഘർഷം.
വെള്ളറടയിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവിന് പരിക്കേറ്റു.
പിന്നാലെ കോൺഗ്രസിൻ്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി.വെള്ളറട പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുകയാണ്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ് സംഭവങ്ങളുടെ തുടക്കം.വെള്ളറട വിപിഎം ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട ചുവരെഴുതുന്നതിനിടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി.ഈ വൈരാഗ്യത്തിൽ
വെള്ളറട എസ് എഫ് ഐ ഏരിയ കമ്മിറ്റി ഭാരവാഹി ആയിട്ടുള്ള മൻസൂറിനെയും
ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെയും ഒരു സംഘം കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു.
ആണി തറച്ച തടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.പരിക്കേറ്റ മൻസൂർ പാറശാല താലൂക് ആശുപത്രിയിൽ ചികിത്സ തേടി.പിന്നാലെ ഇന്ന് പുലർച്ചെയോടെ കോൺഗ്രസ്സ് നിയോജക മണ്ഡലം പാർട്ടി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു.ഓഫീസിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ജനലുകൾ തകർക്കുകയുമായിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്തു സംഭവ സ്ഥലത്തു കൂടുതൽ പോലീസിനെ വിന്യസിച്ചു.
ഇരു കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement