ശ്രീപത്മനാഭ ക്ഷേത്ത്രില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നു പരാതി

തിരുവനന്തപുരം. ശ്രീപത്മനാഭ ക്ഷേത്ത്രില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നു പരാതി.ക്ഷേത്രം ജീവനക്കാരനെതിരേ ഫോര്‍ട്ട് പോലീസ് കേസെടുത്തു.ഇന്നലെ പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ജീവനക്കാരന്‍ ശരീരത്ത് സ്പര്‍ശിച്ച് അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.പരാതിയില്‍ കുടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ശ്രീകോവിലിന് മുന്നില്‍ വെച്ചാണ് സംഭവമെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരുക്കുന്നത്.ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.എന്നാല്‍ നിയന്ത്രണമുള്ള സ്ഥലത്തേക്ക് സ്ത്രീ കടക്കാന്‍ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നാണ് ജീവനക്കാരന്റെ വിശദീകരണം.

Advertisement