കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ ബോഗി കത്തിനശിച്ചു: തീയിട്ടതെന്നു സംശയം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ചു. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് രാത്രി ഒന്നരയോടെ കത്തിയത്.
സംഭവത്തിൽ ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ ആയിരുന്നു.
ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.

Advertisement