കോൺഗ്രസ് നേതാവ് കെ വി പൗലോസ് അന്തരിച്ചു

കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവ് നെടുമ്പാശ്ശേരി നെടുവന്നൂർ കരുമത്തി വീട്ടിൽ കെ വി പൗലോസ് (63) അന്തരിച്ചു.

സംസ്കാരം നാളെ (31-05-2023-ബുധൻ) രാവിലെ 10.30ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ.

നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

ഭാര്യ: തൃശൂർ കോർമല വട്ടാശ്ശേരി കുടുംബാംഗം സോണിയ.

മക്കൾ: അരുൺ പോൾ, ഐറിൻ പോൾ (നഴ്‌സ്, ഓസ്‌ട്രേലിയ).

മരുമകൻ: എഡ്വിൻ ബാബു.

Advertisement