ഹൃദയം തുറന്ന സമീപനത്തോടെ ലിസി രണ്ടാം ദശാബ്ദത്തിലേക്ക്

Advertisement

കൊച്ചി. കേരളത്തിലെ ആദ്യ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി തുടങ്ങിയതാണ് ലിസി ആശുപത്രിയുടെ ജൈത്രയാത്ര ,അത് വിജയകരമായി ഇന്നും തുടരുന്നു
ഹൃദയശസ്ത്രക്രിയാ രംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും
ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തിയതിന്റെയും ആഘോഷം കൊച്ചിയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളെ മറികടക്കാൻ കൊവിഡിനായില്ല. ഹൃദ്രോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുകയാണെന്നും ഇത് നിയന്ത്രിക്കാൻ ശ്രമങ്ങൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് 20 വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷ സൂചകമായി രണ്ട് കോടി രൂപയുടെ ലിസി സ്നേഹാദരം പദ്ധതിയും പ്രഖ്യാപിച്ചു.
ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇരുപത് വര്‍ഷം പൂർത്തിയാക്കിയവരെ ആദരിച്ചു.
ലിസി ആശുപത്രി ചെയര്‍മാൻ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രി പി. രാജീവ്,  തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

Advertisement