കാസര്‍ഗോഡ്.വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയിൽ വിമർശനം കടുപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന്റേത് കേരളത്തോടുള്ള പ്രതികാര മനോഭാവമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചതിലൂടെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വികസന പ്രവർത്തനങ്ങൾക്കൊപ്പം ക്ഷേമ പെൻഷൻ വിതരണത്തെ വരെ മോശമായി ബാധിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. രൂക്ഷമായ വിമർശനമാണ് മന്ത്രിമാർ ഉൾപ്പെടെ വിഷയത്തിൽ ഉയർത്തുന്നത്
ഈ വർഷം 32,440 കോടിയുടെ കടമെടുപ്പ് പരിധി നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ മാത്രമാണ് വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ചിലവുകൾ വർധിക്കുകയും വരവ് കുറവുണ്ടാവുകയും ചെയ്യുന്നത് സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നുറപ്പ്