മലപ്പുറം. ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണിട്രാപ് ശ്രമത്തിനിടെ.സാമ്പത്തിക നേട്ടത്തിനായി ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപിലൂടെ സിദ്ദിഖിനെ വീഴ്ത്താനായിരുന്നു ശ്രമം.
നഗ്നനാക്കി ഫര്‍ഹാനക്ക് ഒപ്പം ചിത്രമെടുക്കാനുള്ള ശ്രമം ചെറുത്തതോടെ ഷിബിലി ചുറ്റികയ്ക്ക് തലയ്ക്കും നെഞ്ചിനും അടിച്ചു. സിദ്ദിഖ് നെഞ്ചിന് ചവിട്ടിയത് വാരിയെല്ലുകള്‍ പൊട്ടാനിടയാക്കി. മെയ് 18 നാണ് സിദ്ധിഖ് ഹോട്ടലിലെത്തിയത്. അന്ന് തന്നെ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആള്‍ മരിച്ചതോടെ ഒരു ട്രോളി ബാഗ്‌വാങ്ങി അതില്‍ മൃതദേഹം കയറ്റാന്‍ നോക്കി. അത് മതിയാകില്ലെന്ന് മനസിലാക്കി പിറ്റേന്ന് ഒന്നുകൂടി വാങ്ങി. ടൗണില്‍നിന്നും ഇലക്ട്രിക് കട്ടര്‍ കൂടി വാങ്ങി മൃതദേഹം മുറിച്ച് രണ്ടിലും കൂടി വച്ചു. മൃതദേഹം ഉപേക്ഷിച്ച് ചെന്നെക്ക് പോയശേഷം അവിടെനിന്നും ആസാമിലേക്ക് കടക്കാനായിരുന്നു പദ്ധതി.
സിദ്ദിഖിനെ ഫര്‍ഹാനയ്ക്ക നേരത്തേ അറിയാം. ഷിബിലിക്ക് ഹോട്ടലില്‍ ജോലി നല്‍കിയത് ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.