ഇടുക്കി. ഉപ്പുതറയിൽ വനംവകുപ്പ് ഓഫീസിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി യുവാവ് സരുൺ സജിക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. തനിക്കെതിരെ കള്ളക്കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതും പ്രതിഷേധത്തിന് കാരണമായിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യാമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സജി താഴെ ഇറങ്ങിയത്. എന്നാല്‍ ഇതിനുള്ള നീക്കമൊന്നുമില്ല.