കോഴിക്കോട്. ഹോട്ടൽ ഉടമ സിദ്ധിക്ക് കൊല്ലപ്പെട്ട സംഭവത്തിൽ നെഞ്ചിലേറ്റ ശക്തമായ ചവിട്ടാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം.വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും തലയിൽ അടിയേറ്റ പാടുകളുള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മരിച്ച ശേഷമാണ് സിദ്ധീഖിൻറെ ശരീരം പ്രതികൾ വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ച് മാറ്റിയെന്നുമാണ് നിഗമനം,കേസിൽ ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് പുലർച്ചയോടെ തിരൂരിലെത്തിച്ചു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.
നാളെ ആയിരിക്കും തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക.സിദ്ധീക്കിനെ കൊലപ്പെടുത്താനും, ശേഷം മൃതദേഹം വെട്ടിമുറിക്കാനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.അതേ സമയം ഇന്നലെ എട്ടരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സിദ്ധീക്കിൻറെ മൃതദേഹം പോസ്റ്റമോർടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകി.ശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ ഖബറക്കി.