കമ്പം. അരിക്കൊമ്പനെ വീണ്ടും റേഡിയോ കോളര്‍ സിഗ്നല്‍ വഴി കണ്ടെത്തി. ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങി
കമ്പം ഭാഗത്തേക്ക് സഞ്ചരിച്ചതായി തമിഴ് നാട് വനം വകുപ്പ് അറിയിച്ചു.
ആനയെ കണ്ടെത്താൻ വനം വകുപ്പ് തെരച്ചിൽ നടത്തുന്നതിനിടെ ആന കമ്പം ടൗണിൽ എത്തി. വനം വകുപ്പ് അധികൃതരെത്തി വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നു.കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് കണ്ടത്. കഴുത്തില്‍ കോളറുമായി നീങ്ങുന്ന ആന എല്ലാവര്‍ക്കും കൗതപകമാണ്. ആന അക്രമ സ്വാഭാവത്തിലല്ലെങ്കിലും ജനങ്ങള്‍ ഭയപ്പാടിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെ യാത്രയില്‍ നിന്നും മനസിലാക്കുന്നത് ആന ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകലാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ്. നല്ല ഭക്ഷണമുള്ള ഉല്‍വനത്തില്‍ നിന്നുപോലും ആന ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. സാധാരണ ആനയെ പ്പോലെയല്ല എന്തോ തേടിനടക്കുംപോലെയാണ് സ്വഭാവം. ഒരിടത്തും അക്രമ സ്വഭാവം കാട്ടിയിട്ടില്ല എന്നതുമാത്രമാണ് ആശ്വാസം.