ആലപ്പുഴ.അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപ്പിടിത്തം
പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്.നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന് അര മണിക്കൂരിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. ഇതിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡർ പൂർണമായി കത്തി നശിച്ചു.
ഇതിൽ നിന്ന് തീ പടർന്ന് പ്രധാന മരുന്ന് സംഭരണ കേന്ദ്രത്തിൻ്റെ 9 എയർ കണ്ടീഷനും കത്തിനശിച്ചു. ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളും നശിച്ചതായാണ് സൂചന. കൂടുതൽ നാശ നഷ്ടം ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഇതിനിടെ രാസവസ്തുക്കളുടെ ഗന്ധം പടർന്നത് ആശങ്ക ഉയർത്തി.