അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെയെത്താൻ സാധ്യത; തമിഴ്‌നാടിനോടും നിരീക്ഷിക്കാൻ നിർദേശം നൽകി

Advertisement

ഇടുക്കി:
അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാൽ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ്. അരിക്കൊമ്പൻ തമിഴ്‌നാട് വനത്തിലേക്ക് ഇന്ന് തിരികെ പോയി. ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയപാത കൊമ്പൻ മുറിച്ചുകടന്നു. കുമളയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്

ഇന്നലെ കണ്ടതിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത്. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമെട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ സാധിക്കും. ഇവിടെ നിന്ന് താഴേക്കിറങ്ങിയാൽ ചിന്നക്കനാലായി. ഇതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്‌നാട് വനംവകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
 

Advertisement