കൊച്ചി.അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടറുകളുടെ പരമാവധി പവറും, വേഗതയും ഇരട്ടിയിലധികമെന്ന് പരിശോധനയിൽ കണ്ടെത്തി.
കൊച്ചിയിലെ 4 ഷോറുമുകൾക്ക് നോട്ടീസ് നൽകി. കേരളമൊട്ടാകെ നടപടി വന്നേക്കും.
ലൈസൻസും രെജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് മോട്ടോർ വാഹനവകുപ്പിന്റെ പിടിവീണത്.
സാധാരണ ഇത്തരം സ്കൂട്ടറുകളുടെ പരമാവധി പവർ 250 വാട്ടാണ്. പരമാവധി വേഗത 25 കിലോമീറ്റർ . എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പല വാഹനങ്ങളുടെയും പവർ 1000ത്തിന് മുകളിലായിരുന്നു. സ്പീഡാകട്ടെ 48 കിലോമീറ്ററും.
ഇലക്ട്രിക് വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പോലീസിന് പരിമിതിയുണ്ട്.
പരിക്കേൽക്കുന്നവർക്ക് ഒരു അനുകൂല്യവും ലഭിക്കില്ല.ഇത്തരം പരാതികൾ വ്യാപകമായത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.