ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം കൊണ്ടുപോയതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി

Advertisement

തൃശൂർ:ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ മൃതേദഹം കൊണ്ടുപോയതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. തൃശ്ശൂർ ചെറുതുരുത്തിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ധിഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ഫോറൻസിക് സയൻസ് ലാബിലേക്ക് കാർ മാറ്റി

കേസിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫർഹാനയുടെ സുഹൃത്ത് ആഷിഖിനെയാണ് ചെർപ്പുളശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കലപാതകം നടന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പണം പിൻവലിക്കുമ്പോഴും ആഷിഖിന്റെ സാന്നിധ്യമുണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here