തിരുവനന്തപുരം. വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ചത് അതിക്രൂരമായിട്ടെന്ന്
പോലീസ് എഫ്ഐആര്‍.കസേരയിൽ ഇരുത്തി കൈകൾ ഷാൾ കൊണ്ടു കെട്ടി,സ്റ്റീൽ പാത്രം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു.പൊള്ളലേറ്റ മുറിവിൽ മുളക്പൊടി വിതറിയെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.
ഇക്കഴിഞ്ഞ 18 ആം തീയതി രാത്രി പത്തു മണിക്ക് ശേഷം വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിലെ 49 ആം നമ്പർ മുറിയിൽ നടന്നത് അതിക്രൂര ആക്രമണമെന്നു എഫ്ഐആറില്‍ വ്യക്തമാണ്.ആക്രമിക്കപ്പെട്ട ദീപികയോട് പ്രതിയായ ലോഹിത അമ്മയെ ഫോണിലൂടെ അസഭ്യം പറയാൻ ആവശ്യപ്പെട്ടു.
ഇത് ചെയ്യാത്തത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.ആദ്യം മൊബൈൽ
ഫോൺ മുറുക്കിപ്പിടിച്ചു ദീപികയുടെ തലയിൽ പല തവണ ലോഹിത ഇടിച്ചു. നിലവിളിച്ചപ്പോൾ
കസേരയിൽ ഇരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടി.സ്റ്റീൽ പാത്രം ചൂടാക്കി
ദീപികയുടെ മുഖത്ത് വെയ്ക്കാൻ ശ്രമിച്ചു.
തല വെട്ടിച്ചപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗത്തു പൊള്ളൽ ഏൽപ്പിച്ചു.വീണ്ടും സ്റ്റീൽ പാത്രം ചൂടാക്കി വസ്ത്രം ഉയർത്തി പലതവണ
പൊള്ളിച്ചു.മുതുകത്തുംകൈകാലുകളിലുമാണ് കൂടുതലായും പൊള്ളൽ ഏൽപ്പിച്ചത്.
ഇനിയാണ് ക്രൂരത വ്യക്തമാകുന്ന മറ്റൊന്ന് നടന്നത്.വേദനിപ്പിച്ചു മതിയാകാതെ ലോഹിത ദീപികയുടെ മുറിവുകളിൽ മുളക്പൊടി വിതറി.
കെട്ടഴിച്ചു വിട്ടപ്പോൾ ദീപിക ലോഹിതയുടെ കാലിൽ വീണു ഉപദ്രവിക്കരുതെന്നു അപേക്ഷിച്ചു.എന്നാൽ ലോഹിത അതിന് ശേഷവും പല തവണ കാലു കൊണ്ട് ചവിട്ടിയെന്നും എഫ്ൽഐആറില്‍ പറയുന്നു.ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെ ആറു ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി ലോഹിതയെ റിമാന്റ് ചെയ്തിരുന്നു.