തിരുവനന്തപുരം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെബ്‌സൈറ്റ് നിശ്ചലമായ സംഭവത്തില്‍ ദുരൂഹത എന്ന് ആരോപണം. വെബ്‌സൈറ്റ് പുനഃസ്ഥാപിച്ചെങ്കിലും പല ലിങ്കുകളും പ്രവര്‍ത്തിക്കുന്നില്ല. കൊവിഡ് കാലത്ത് മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപണം കെഎംഎസ്സിഎല്‍ നേരിടുന്നുണ്ട്. അതിനിടെയാണ് കൊല്ലത്തും തിരുവനന്തപുരത്തും കോര്‍പറേഷന്റെ മരുന്ന് സംഭരണ ശാലകള്‍ക്ക് തീപിടിച്ചത്. സംഭവത്തില്‍ പ്രതിപക്ഷം അട്ടിമറി ആരോപിച്ചിരുന്നു. ഇിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്‌സൈറ്റും പ്രവര്‍ത്തനം നിലച്ച നിലയിലായത്. കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികള്‍, ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച ലിങ്ക് പ്രവര്‍ത്തന രഹിതമായിരുന്നെങ്കിലും വൈകാതെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. ടെന്‍ഡര്‍ രേഖകളില്‍ പലതിനും ഒപ്പമുള്ള ഫയലുകളുമായിരുന്നു അപ്രത്യക്ഷമായത്.