പുകയുന്നത് തീയോ അഴിമതിയോ,ഫോറന്‍സിക് ഫലം ഇന്ന്

Advertisement

തിരുവനന്തപുരം . കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിലെ തീപിടുത്തത്തിൽ ഫോറൻസിക് പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.ബ്ലീച്ചിങ് പൗഡറിൽ വെള്ളം വീണു പുകഞ്ഞുണ്ടായ തീ പിടുത്തമെന്നായിരുന്നു ഫയർഫോഴ്സിന്റെ അടക്കം പ്രാഥമിക നിഗമനം.ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധന ഫലം വ്യക്തത
നൽകും.പോലീസ് തീപിടുത്തം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി വരികയാണ്.അതേ സമയം തീ പിടുത്തതിലേ ദുരൂഹത രാഷ്ട്രീയ ആയുധമാക്കനാണ് പ്രതിപക്ഷ തീരുമാനം.കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരം മരുന്ന് സംഭരണ ശാലയിൽ തീ പിടിച്ചത് കൊവിഡ് കാലത്തെ കൊള്ള
മറയ്ക്കാനാണെന്ന ആരോപണവും ശക്തമാണ്.

Advertisement