നടൻ സി.പി. പ്രതാപൻ അന്തരിച്ചു

കൊച്ചി: സിനിമ -സീരിയൽ നടൻ സി.പി. പ്രതാപൻ (70) അന്തരിച്ചു.

സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് (26-05-2023-വെള്ളി) രാവിലെ11.30 നു ഇടപ്പിള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ നടത്തും.

Advertisement