കുറുക്കന്റെ അക്രമത്തിൽ വീട്ടമ്മയടക്കം നാല് പേർക്ക് പരിക്ക്

Advertisement

കോട്ടയം. പാലാ രാമപുരത്ത് കുറുക്കന്റെ അക്രമത്തിൽ വീട്ടമ്മയടക്കം നാല് പേർക്ക് പരിക്ക്. പുലർച്ചെ ആറുമണി മുതൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്തുകയായിരുന്നു. രാമപുരം സ്വദേശികളായ മാത്തുക്കുട്ടി ഭാര്യ ജൂബി, ജോസ്,ബേബിമാത്യു എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽപ്രവേശിപ്പിച്ചു. വന്യമൃഗങ്ങളെ ജനവാസ മേഖലകളിൽ നിന്ന് തുരത്തുന്നതിന് ശക്തമായ നടപടി വേണമെന്ന് രാമപുരം പഞ്ചായത്ത് ഭരണസമിതിയും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും ആവശ്യപ്പെട്ടു.

Advertisement