പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറിയ കേസ്; മുഖ്യപ്രതി നാരായണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

Advertisement

പത്തനംതിട്ട:പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിലെ പ്രധാന പ്രതി നാരായണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. പത്തനംതിട്ട സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നാരായണൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്നതിനെ തുടർന്ന് ഇങ്ങോട്ടേക്കുള്ള പ്രവേശനം നിയന്ത്രിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു

ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിർദേശം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here