തിരുവനന്തപുരം. അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസ് മേഖലയിലുണ്ട്. ഒരു വിഭാഗം അഴിമതിയുടെ രുചി അറിഞ്ഞവരാണെന്നും ഇവര്‍ തിരുത്താന്‍ തയാറാകുന്നില്ലെന്നും ഇവര്‍ എല്ലാക്കാലവും രക്ഷപെട്ട് നടക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിരെക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ അടുത്ത മാസം സജ്ജമാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു കെ.എം.സി.എസ്.യുവിന്റെ സംസ്ഥാന സമ്മേളനത്തിലാണ് അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എങ്ങനെ അഴിമതി നടത്താമെന്നതിന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസ് മേഖലയിലുണ്ട്. ഇതിലൊരാളാണ് ഇന്നലെ പിടിയിലായത്. ഇന്നത്തെക്കാലത്ത ഒന്നും അതീവ രഹസ്യമല്ല. എല്ലാം എല്ലാവരും കാണുന്നുവെന്ന് മനസിലാക്കണം. പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷയുണ്ടാകും. ഇത്തരത്തിലുള്ള അപചയം ചിലര്‍ക്കുണ്ടാകുന്നത് നാടിന് അപമാനകരമാണെന്നും മുഖ്യമന്ത്രി. ഒരു വിഭാഗം അഴിമതിയുടെ രുചി അറിഞ്ഞവരാണ്. അവര്‍ മാറാന്‍ തയാറല്ല
റവന്യു വകുപ്പിലെ അഴിമതി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അഴിമതിക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വേണം.അതിന് സര്‍ക്കാര്‍ ഇടപ്പെടല്‍ ആവശ്യമാണ്.
അഴിമതി തടയാന്‍ റവന്യു വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. പാലക്കാടെ വില്ലേജ് അസ്സിറ്റന്റിന്റെ കൈകൂലി പാഠമായി ഉള്‍ക്കൊള്ളണമെന്നും റവന്യൂ മന്ത്രി പറഞ്ഞു