തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളെജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

Advertisement

തിരുവനന്തപുരം. വിദ്യാര്‍ഥിനിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളെജ് ഹോസ്റ്റലിലാണ് സംഭവം. ഇരുവരും ആന്ധ്രാ സ്വദേശിനികളാണ്. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം.

ഇരുവരും ബിഎസ്സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികളാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തേപ്പു പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതുപോലെയാണ് തോന്നുന്നത്. സംഭവം നടക്കുന്നത് വ്യാഴാഴ്ച്ചയാണ്.

പൊള്ളലേറ്റതിനു പിന്നാലെ വിദ്യാര്‍ഥിനി നാട്ടിലേക്ക് പോവുകയായിരുന്നു. ഗുരുതര പൊള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധുകളുടെ ഒപ്പം പെണ്‍കുട്ടി പിന്നീട് കോളെജിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിനെ തുടര്‍ന്ന് കോളേജ് അധികൃതരാണ് തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. പരാതിക്കു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളേജ് നിയോഗിച്ചു. ഒപ്പമുള്ള കുട്ടി പൊള്ളലേറ്റ കുട്ടിയെ പലതരത്തിലും ഉപദ്രവിച്ചിരുന്നു വെന്ന് സൂചനയുണ്ട്.
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളെജ് ഹോസ്റ്റലിലാണ് സംഭവം. ഇരുവരും ആന്ധ്രാ സ്വദേശിനികളാണ്. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം.

ഇവര്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍ കോഴ്‌സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികളാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് വ്യാഴാഴ്ച്ചയാണ്.

പൊള്ളലേറ്റതിനു പിന്നാലെ വിദ്യാര്‍ഥിനി നാട്ടിലേക്ക് പോവുകയായിരുന്നു. ഗുരുതര പൊള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ബന്ധുകളുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി പിന്നീട് കോളെജിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നതിനെ തുടര്‍ന്ന് കോളേജ് അധികൃതരാണ് തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. പരാതിക്കു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളേജ് നിയോഗിച്ചു.

Advertisement