തിരുവനന്തപുരം. മെഡിക്കൽ കോളജിൽ ഡോക്ടേഴ്‌സിനെ ആക്രമിച്ച സംഭവത്തിൽ പ്രതി സുധീറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടേഴ്‌സിനെ ബാലരാമപുരം സ്വദേശിയായ സുധീർ ആക്രമിച്ചത്. ഡ്യൂട്ടി ഡോക്ടർ കിടക്കയിൽ നിന്ന് മാറാൻ പറഞ്ഞതിനാണ് പ്രതി ആക്രമിച്ചതെന്ന് മെഡിക്കൽ കോളജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സുധീറിനെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസുൾപ്പെടെ നിലവിലുണ്ടെന്ന് പൊലീസ്. കഴുത്തിലെ ഞരമ്പ് വലിഞ്ഞതിനെ തുടർന്ന് ചികിത്സക്കായി ന്യൂറോ സർജറി വിഭാഗത്തിൽ എത്തിയ ആളാണ് സുധീർ.
Home News Breaking News മെഡിക്കൽ കോളജിൽ ഡോക്ടേഴ്‌സിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും