ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്,2 പേരുടെ നില ഗുരുതരം

Advertisement

തൃശ്ശൂര്‍.ദേശീയപാത തലോറില്‍ ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.

ദേശീയ പാതയോരത്ത് കേടായി കിടന്ന മിനി കണ്ടെെയ്നര്‍ ലോറിക്ക് പിറകിലാണ് മിനി ബസ് ഇടിച്ചത്. തമിഴ്നാട് നാമക്കലില്‍ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പഠന യാത്ര കഴിഞ്ഞ് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍
2 പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ബസിന്‍റെ ഡ്രൈവര്‍ ഏറെ നേരം ക്യാബിനില്‍ കുടുങ്ങിക്കിടന്നു. പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ഡ്രെെവറെ രക്ഷിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here