കണ്ണൂരിലെ കൂട്ടമരണം: മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Advertisement

കണ്ണൂർ :ചെറുപുഴ പാടിയോട്ടുചാലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കൂട്ടമരണത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ. പാടിയോട്ടുചാൽ സ്വദേശി ശ്രീജ, ശ്രീജയുടെ പങ്കാളി ഷാജി, മക്കളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് മരിച്ചത്. അഞ്ച് പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ശ്രീജയും സുഹൃത്തും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു

മക്കൾക്ക് ഭക്ഷണത്തിൽ ഉറക്ക ഗുളി നൽകി. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. മക്കളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ശ്രീജയും ഷാജിയും തൂങ്ങിമരിച്ചത്. 

പാടിയോട്ടുചാൽ വാച്ചാലിലാണ് സംഭവം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അഞ്ച് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ വീടിന്റെ സ്റ്റെയർകേസിന്റെ കമ്പിയിലാണ് ഇവർ കെട്ടിത്തൂക്കിയത്. ശ്രീജയും ഷാജിയും കിടപ്പുമുറിയിലെ ഫാനിലും കെട്ടിത്തൂങ്ങി. രണ്ടാഴ്ച മുമ്പാണ് ശ്രീജ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ഷാജിക്കൊപ്പം താമസം തുടങ്ങിയത്.
 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here