ബസിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം,പ്രതിപിടിയില്‍

Advertisement

കോഴിക്കോട്. ബസ് ഡ്രൈവറായ കുന്നമംഗലം സ്വദേശി ഇബ്രാഹിമിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവർ പലപ്പോഴും അസ്വാഭാവികമായാണ് പെരുമാറുന്നതെന്ന് കണ്ടക്ടർ വിനോദ് കുമാർ പറഞ്ഞു


സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ബസിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ കെ എസ് ആർ ടി സി ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പരാതി നൽകിയത് കുന്നമംഗലം സ്റ്റേഷനിൽ ആണെങ്കിലും സംഭവം നടന്നത് നടക്കാവ് പൊലിസ് സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ കേസ് ഇന്ന് നടക്കാവ് പൊലീസിന് കൈമാറും. ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പ്രതിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കുക.

സംഭവ സമയത്ത് 97 പേർ ബസിൽ ഉണ്ടായിരുന്നതെന്നും ബസിന്റെ പിറകിൽ നിന്ന് ടിക്കറ്റ് കൊടുത്തു വരുമ്പോഴാണ് ബഹളം കേട്ടതെന്നും കണ്ടക്ടർ വിനോദ് കുമാർ പറഞ്ഞു. ജീവനക്കാരനെതിരായ വകുപ്പ്തല നടപടി ഇന്ന് വന്നേക്കും

Advertisement