സർവകലാശാല ആൾമാറാട്ട വിവാദം,ഇടപെടലുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Advertisement

തിരുവനന്തപുരം . കേരള സർവകലാശാല ആൾമാറാട്ട വിവാദത്തിൽ ഇടപെടലുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തും മെന്ന് ഗവർണർ.യൂണിയന്റെ ബലത്തിൽ നിയമം കയ്യിലെടുക്കുന്നുവെന്നും,
ഭീകരമായ അവസ്ഥയാണിതെന്നും ഗവർണർ പറഞ്ഞു.കേരളത്തിൽ നിയമലംഘനം തുടർച്ചയാകുന്നുവെന്നും ഗവർണർ പ്രതികരിച്ചു.പൊതു താല്പര്യം കണക്കിലെടുത്തുള്ള ഓർഡിനൻസിൽ ഒപ്പിടുമെന്നും ഗവർണർ വ്യക്തമാക്കി.

Advertisement