ഇടുക്കി. പൂപ്പാറയിൽ ഭീതി പരത്തി ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങുന്നു. ഇന്നലെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിന് സമീപം റോഡിൽ നിന്ന കാട്ടാനയെ കാറിടിച്ചിരുന്നു. ബോഡിമെട്ട് ഭാഗത്തുനിന്ന് പൂപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു ചൂണ്ടൽ സ്വദേശി തങ്കരാജിന്റെ കാറാണ് ആനയെ ഇടിച്ചത്.
കാറിന് കേടുപാട് സംഭവിച്ചു. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിച്ചു വിട്ടപ്പോൾ ദേശീയപാതയിലേക്ക് ഇറങ്ങുകയായിരുന്നു. ചക്കക്കൊമ്പൻ ആണെന്നാണ് നാട്ടുകാർ പറയുന്നത്. ആനയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ല എന്നാണ് വിവരം. നിലവിൽ ജനവാസ മേഖലയ്ക്ക് സമീപത്തായി ചക്കക്കൊമ്പൻ നില ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടെ പൂപ്പാറ ടൗണിലൂടെ കാട്ടാന നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു