തിരുവനന്തപുരം. മെഡിക്കൽ കോളജിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതും ആത്മഹത്യ. എം ആർ ഐ യൂണിറ്റിലെ ശുചി മുറിയിൽ രോഗിയുടെ ബന്ധുവിനെയാണ്
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടപ്പനക്കുന്ന് സ്വദേശി കണ്ണനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ യൂറോളജി വിഭാഗത്തിൽ ചികിൽസയിലായിരുന്ന വയോധികൻ വാർഡിൽ തൂങ്ങി മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് രണ്ട് പേർ ആത്മഹത്യ ചെയ്തത്..