ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം പ്രതി പിടിയിൽ

കാസര്‍ഗോഡ്.ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിക്ക് അഞ്ജാതനിൽ നിന്നാണ് അതിക്രമം നേരിടേണ്ടി വന്നത്. ഇയാൾക്കെതിരെ വിദ്യാർത്ഥി പ്രതികരിച്ചതോടെ ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി. പെൺകുട്ടിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്ന്

പ്രതി പിടിയിലായി. തൃശൂർ സ്വദേശി സനീഷിനെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്

ലൈംഗിക അതിക്രമം നടത്തിയ പ്രതി നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു

Advertisement