കൊച്ചി:
പീഡന പരാതിയിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. ഇതോടെ ഉണ്ണി മുകുന്ദൻ വിചാരണ നടപടികൾ നേരിടേണ്ടി വരും. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു
വിചാരണക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി പ്രത്യേക അപേക്ഷ നൽകാനായിരുന്നു കോടതി നിർദേശം. 2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.