സംസ്ഥാനത്ത് 52 ദിവസം ട്രോളിംഗ് നിരോധനം

Advertisement

തിരുവനന്തപുരം .സംസ്ഥാനത്ത് 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ ഫിഷറീസ് കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് നിയന്ത്രണം. കഴിഞ്ഞദിവസം ചേർന്ന കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച ശേഷം ഉടൻ വിജ്ഞാപനം പുറത്തിറങ്ങും. ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യസമാശ്വാസ പദ്ധതിയും സൗജന്യ റേഷനുമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാനും തീരുമാനിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള ധനസഹായ തുക വർധിപ്പിക്കുന്നത് മന്ത്രിസഭാ യോഗം പരിഗണിക്കും.

Advertisement