സർക്കാർ മരുന്നു സംഭരണ കേന്ദ്രത്തിൽ ഒരാഴ്ചക്കിടെ രണ്ടിടത്ത് വൻ അഗ്നിബാധ, ദുരൂഹത

Advertisement

തിരുവനന്തപുരം..മെഡി. സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീ പിടിച്ച സംഭവത്തിൽ ദുരൂഹത , കൊല്ലത്ത് സമാന രീതിയിൽ സർക്കാർ മരുന്നു സംഭരണ കേന്ദ്രത്തിന് അഗ്നി ബാധയുണ്ടായത് 6 ദിവസങ്ങൾ മുമ്പാണ്.

തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്.

തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണ അന്ത്യവുമുണ്ടായി

പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു.

സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ

ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം

മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു.

കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് അഗ്നിശമന സേനാ വിഭാഗം ജനക്കാരൻ രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി കൊല്ലത്ത് ള്ളിയക്കോവിലിലെ സംഭർത ശാലയിലും ബ്ലീച്ചിംങ് പൗഡറിന് തീകത്തിയെന്നാണ് അനുമാനം. രണ്ടിടത്തും ഏതെങ്കിലും പ്രത്യേക കമ്പനിയുടെ ഉൽപ്പന്നമാണോ അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കണം.

കോ വിഡ് കാലത്ത് സംഭരിച്ച സാമഗ്രികളാണ് കൊല്ലത്ത് വില്ലനായത് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here