ഡോ വന്ദനയുടെ കൊലപാതകം, സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

കൊച്ചി . ഡോ വന്ദനയുടെ നിഷ്ഠൂര കൊലപാതകവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സർക്കാരിനെയും പോലീസിനെയും കോടതി വിമർശിച്ചിരുന്നു. സർക്കാർ, പോലീസ് സംവിധാനങ്ങളുടെ പരാജയമാണ് സംഭവത്തിനു കാരണമെന്നാണ് കോടതി വിലയിരുത്തൽ. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ ഹാജരായി സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ച കോടതി, മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധനാ സമയത്തും പാലിക്കണമെന്നും ഇടക്കാല ഉത്തരവിട്ടിരുന്നു. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സർക്കാർ ഇന്നറിയിച്ചേക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here