പാലക്കാട്. അട്ടപ്പാടി മധുവധ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉയർന്നു. കേസിന് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് മധു നീതി സമരസമിതി നേതാക്കള്‍ പറഞ്ഞു.ഏപ്രീല്‍ അഞ്ചിനാണ് മധു കേസ് പ്രതികള്‍ക്ക് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി ശിക്ഷ വിധിച്ചത്.
മധു കേസ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.നിലവില്‍ അഡീഷ്ണല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് മധുവിന്റെ കുടുംബത്തിനായി ഹൈക്കോടതിയില്‍ ഹാജരായത്.ഈ സാഹചര്യത്തിലാണ് നിരവധി കേസുകളില്‍ ഒന്നായി സര്‍ക്കാര്‍ മധു കേസിനെ കാണരുതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മധു നീതി സമരസമിതി ആവശ്യപ്പെടുന്നത് എന്ന് മധു നീതി സമരസമിതി ചെയര്‍മാന്‍ വി.എം മാര്‍സന്‍ പറയുന്നു.
ഐ.പി.സി 302 പ്രകാരം ഉള്ള ശിക്ഷവിധിക്കാത്തതിനാല്‍ വേഗത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്ന് കുടുംബവും ആശങ്കപെടുന്നുണ്ട്.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ ഹൈക്കോടതിയില്‍ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുമെന്നും കുടുംബം പറയുന്നു.ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെന്ന ആവശ്യം കുടുംബവും സമരസമിതിയും ശക്തമാക്കുന്നത്
Home News Breaking News നിരവധി കേസുകളില്‍ ഒന്നായി സര്‍ക്കാര്‍ മധു കേസിനെ കാണരുത്, ഹൈക്കോടതിയിൽ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം...