തിരുവനന്തപുരം :തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.
തീ പടരുന്നതിനിടെ അവശിഷ്ടങ്ങൾക്കുള്ളിൽ രഞ്ജിത് കുടുങ്ങി. ഏറെനേരം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം.
1.22 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നുണ്ട്.
Home News Breaking News തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ അഗ്നി രക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം,...