ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിനെ ഓണ്‍ലൈനായി  കോടതിയില്‍ ഹാജരാക്കും

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സര്‍ജന്‍ ആയിരുന്ന ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിനെ ഇന്ന് ഓണ്‍ലൈനായി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഓണ്‍ലൈനായി പ്രതിയെ ഹാജരാക്കുന്നത്.
ഇതിനിടെ സന്ദീപിന്റെ ജാമ്യാപേക്ഷ 27ന് വീണ്ടും കോടതി പരിഗണിക്കും. ഡോ വന്ദനദാസിനെ കൊലപ്പെടുത്തിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. വന്ദനദാസിന്റെ പോസ്റ്റ്മാര്‍ട്ട ഉള്‍പ്പെടെ നടത്തിയ ഡോ. വത്സല ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Advertisement