വീണ്ടും ഓപ്പറേഷൻ പി-ഹണ്ട്: 8 പേർ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ 8 പേർ അറസ്റ്റിൽ. ഐടി ജീവനക്കാർ അടക്കം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്ത് 449 ഇടങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.
133 കേസുകൾ രജിസ്റ്റർ ചെയ്തു. 212 ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഇവയിൽ അഞ്ചു വയസു മുതൽ 16 വയസു വരെയുള്ള കുട്ടികളുടെഅശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here