ആലപ്പുഴ:
ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ മറന്ന് ലോക്കോ പൈലറ്റ്. ചെറിയനാട് എന്ന സ്റ്റേഷനിലാണ് വേണാട് എക്‌സ്പ്രസ് നിർത്താൻ മറന്നത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കെടുത്താണ് ട്രെയിൻ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടർന്നത്
തിങ്കളാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം. മാവേലിക്കര, ചെങ്ങന്നൂർ സ്‌റ്റേഷനുകൾക്കിടയിലുള്ള ചെറിയ ഒരു സ്‌റ്റേഷനാണ് ചെറിയനാട്. സ്‌റ്റേഷനിൽ സിഗ്നൽ ഇല്ലായിരുന്നു എന്നാണ് വിവരം. ഇതുകൊണ്ടാകാം ലോക്കോ പൈലറ്റിന് തെറ്റ് സംഭവിച്ചതെന്നും അധികൃതർ പറയുന്നു.
Home News Breaking News സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ മറന്നു; ട്രെയിൻ പിന്നിലേക്ക് എടുത്ത് ലോക്കോ പൈലറ്റ്