മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാള്‍ക്കൊപ്പം കിടക്കുന്നത് കാണണം, മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് സമ്മര്‍ദ്ദം,യുവതിയുടെ കൊലയ്ക്കുപിന്നില്‍

Advertisement

കോട്ടയം.മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാള്‍ക്കൊപ്പം കിടക്കുന്നത് കാണണം, മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് സമ്മര്‍ദ്ദം, യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് കുടുംബം

കോട്ടയം: മണര്‍കാട്ട് വൈഫ് സ്വാപ്പിംഗ് കേസിലെ പരാതിക്കാരിയായ യുവതി കൊല്ലപ്പെട്ടതിന് പിന്നില്‍ ഭര്‍ത്താവ് ഷിനോ മാത്രമല്ലെന്നും കൂടുതല്‍ പേരെ സംശയമുണ്ടെന്നും കുടുംബത്തിന്റെ ആരോപണം, യുവതിക്ക് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

വീണ്ടും പങ്കാളി കൈമാറ്റത്തിന് ഭര്‍ത്താവ് ഷിനോ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്ന് സഹോദരന്‍ വെളിപ്പെടുത്തി.

ഷിനോ തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനില്‍ പോയപ്പോള്‍ ഇയാള്‍ തൊപ്പിയും മാസ്‌കും ധരിച്ച് പിന്തുടര്‍ന്നിരുന്നു, സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയില്‍ പെടുത്തിയത്. . തുടര്‍ന്ന് അവന്‍ സഹോദരിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരന്‍ പറഞ്ഞു.

കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാഴ്ച വലിയ പ്രശ്‌നമുണ്ടായിരുന്നില്ല.

ഇതിന് ശേഷം വീണ്ടും മറ്റാളുകള്‍ക്കൊപ്പം കിടക്കാന്‍ സമ്മര്‍ദ്ദം തുടങ്ങി. ഇതിന് തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി. തയ്യാറാകാതിരുന്നപ്പോള്‍ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഭയന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. ഇക്കാര്യം യുവതി സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴയ്ക്കുമെന്നും സഹോദരന്‍ പറയുന്നു.

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിംഗ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരരുതെന്നാണ അവര്‍ ആഗ്രഹിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് മണര്‍കാട് സ്വദേശിയായ യുവതി വെട്ടേറ്റ് മരിക്കുന്നത്. ഇതിന് ശേഷം വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍ കണ്ടെത്തിയ ഷിനോ മാത്യു ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂ എന്ന് പൊലീസ് പറയുന്നു.

Advertisement