പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവം, ആരോപണവുമായി പിതാവ്

Advertisement

ചിറയിൻകീഴ്. പത്താം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി പിതാവ് രാജീവൻ. ചിറയിൻകീഴ് സ്വദേശിയായ അർജുൻ എന്ന യുവാവ് രാഖിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും പിതാവ് പറഞ്ഞു. ശനിയാഴ്ചയാണ് രാഖിശ്രീയെ വീട്ടിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു

ആറ് മാസം മുമ്പ് ഒരു ക്യാമ്പില്‍ വച്ചാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്
പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്‍കി. അമ്മയുടെയും സഹോദരിയുടെയും മൊബൈല്‍ നമ്പരുകളും നല്‍കി, വിളിച്ചാല്‍ഒപ്പം ചെന്നില്ലെങ്കില്‍ വച്ചേക്കില്ല എന്നതരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നു. ഈമാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തിഭീഷണിപ്പെടുത്തിയ സംഭവവുംഉണ്ട്.എന്ന് പിതാവ് പറഞ്ഞു.കഴിഞ്ഞദിവസം വീട്ടിലെ കുഴിമുറിയില്‍ തൂങ്ങിമരിച്ച രാഖിശ്രീക്ക് പത്താം ക്‌ളാസില്‍മുഴുവന്‍ എ പ്‌ളസ് ഉണ്ട്.

Advertisement