കായംകുളം:
അര നൂറ്റാണ്ടിലേറെയായി എയ്ഡഡ്
വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ച ലക്ഷക്കണക്കിന് കോടിയുടെ വിഹിത നഷ്ടത്തിന് പരിഹാരമുണ്ടാക്കണം
കേരളാ സാംബവർ സൊസൈറ്റി -വനിതാ- ‘യുവജന വിദ്യാർത്ഥി ഫെഡറേഷൻ – സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷ സ്ഥാപനങ്ങളും എയ്ഡഡ് മേഖലയിലാണ് .
2022 – 23 വർഷത്തിലെ സംസ്ഥാന ബഡ്ജറ്റിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ 139,786 അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 12, 244 കോടി രൂപയും പെൻഷൻ ഇനത്തിൽ 4889 കോടി രൂപയുമുൾപ്പെടെ ആകെ 17133 കോടി രൂപ നീക്കി വച്ചിരിക്കുന്നു. ഇതു കൂടാതെ മെയ്ന്റനൻസ് ഗ്രാന്റുകളും നൽകുന്നുണ്ട്.
എയ്ഡഡ് വിദാദ്യാസ മേഖലയിൽ
സർക്കാർ ഖജനാവിൽ നിന്നും ഇത്തരത്തിൽ
ശമ്പളവും പെൻഷനും മറ്റുംനൽകി തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു.
കേരള സർക്കാരും പ്രൈവറ്റ് കോളേജ് മാനേജുമെന്റുകളും തമ്മിൽ ഉണ്ടാക്കിയ “ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റ് ” മുഖേനെയ തുടങ്ങിയഈ സംവിധാനത്തിലൂടെ
സർക്കാർ ഖജനാവിൽ നിന്നും ഓരോ വർഷവും നൽകിയ കോടികളുടെ ശരാശരി കണക്കിൽ
ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 50 വർഷക്കാലത്തിനിടയിൽ ലക്ഷകണക്കിന് കോടി തുക എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയിട്ടുണ്ട്. ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റിൽ നിയമനങ്ങളെ സംബന്ധിച്ചു വ്യക്തത വരുത്താതെ സർക്കാരിൽ നിന്നുമുണ്ടായ മൗനമാണ് നിയമനങ്ങളിൽ സംവരണമില്ലാതെ മാനേജുമെന്റുകളുടെ ഇഷ്ടാനുസരണമുള്ള നിയമനങ്ങൾക്ക് വഴിയൊരുക്കിയതും ഇപ്പോഴും തുടരുന്നതും.
2022 – 23-ലെ ബഡ്ജറ്റിൽ 139, 786
അദ്ധ്യാപക-അനദ്ധ്യാപ മേഖലയിൽ ഉണ്ടായ നിയമനങ്ങളുടെയും ഇവിടെ ചിലവഴിച്ച ലക്ഷകണക്കിന് കോടികളുടെയും 10 ശതമാനം വിഹിതം പട്ടികജാതി – പട്ടിക വർഗ്ഗങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടതാണ്. എന്നാൽ കേരളം മാറി മാറി ഭരിച്ച എല്ലാ സർക്കാരുകളും ഈ മേഖലയിൽ പട്ടിക വിഭാഗങ്ങൾക്ക് അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരിക്കുകയാണ്.
ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക വിഭാഗ സംഘടനകൾ കാലങ്ങളായി സമര രംഗത്ത് തുടരുന്നത്.
കേരളത്തിലെ പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങൾ നിലവിൽ അതിഭീകരമായ തൊഴിൽ രാഹിത്യത്തിലാണ്. ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള 63 .56 ശതമാനം യുവതീ-യുവാക്കൾ തൊഴിൽ രഹിതരാണ്. ബിരുദതലങ്ങൾക്കു താഴെ 76.60 ശതമാനവും
തൊഴിൽ രഹിതരാണ്.
എഞ്ചിനീയറിംഗ് ബിരുദധാരികൾ, എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റും ഡിപ്ളോമയും നേടിയവർ, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എന്നിവകൾ നേടിയിട്ടുള്ളവരുടെയും തൊഴിൽ രാഹിത്യവും ഏറിക്കൊണ്ടിരിക്കുന്നു.
ഈ അവസ്ഥ ഇനിയും തുടരുന്നത് നീതി നിഷേധമാണ്. ..
ഈ നിലപാടുകളിലൂടെ കേരളത്തിലെ ഭരണ-പ്രതിപക്ഷമുന്നണികളും മാനേജുമെന്റുകളും ചേർന്ന് ഇവിടുത്തെ പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങളെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ നിന്നും കഴിഞ്ഞ
അരനൂറ്റാണ്ടായി അകറ്റി നിർത്തിയിരിക്കുന്നതും ഇവിടെ ചിലവഴിക്കപ്പെട്ട ലക്ഷകണക്കിന് കോടി രൂപയുടെ വിഹിതം നഷ്ടവും തിരിച്ചറിയുന്നു.
ഇതിനെതിരെ അതിശക്തമായ
ജനകീയ കൂട്ടായ രുപപ്പെടേണ്ടതുണ്ടെന്നും
അതിനാവശ്യമായ കർമ്മ പദ്ധതികൾ മാതൃ സംഘടനയായ കേരളാ സാംബവർ സൊസൈറ്റി
സംസ്ഥാന കമ്മിറ്റിയുമായി
ആലോചിക്കുന്നതിനും
സമ്മേളനം തീരുമാനിച്ചു.
വനിതാ സമാജം സംസ്ഥാന പ്രസിഡന്റ്
ഭാനുമതി ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ
അഡ്വ.സജി കെ. ചേരമൻ ഉത്ഘാടനം ചെയ്തു.
മുൻ പത്തനംതിട്ട ജില്ലാ പഞ്ചാ. വൈസ് പ്രസിഡന്റ്
അഡ്വ. പന്തളം പ്രതാപൻ ,
കേരളാ സാംബവർ സൊസൈറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ഒ.കെ. കുഞ്ഞുകുട്ടി, കോട്ടയം ജില്ലാ സെക്രട്ടറി പി.എം. സുബാഷ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. ഗോപി , കായംകുളം സുനിൽ
എന്നിവർ സംസാരിച്ചു.
വനിതാ സമാജം ജനറൽ
സെക്രട്ടറി സരളാ രാമചന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു.
ബിജു താമരക്കുളം സ്വാഗതവും ഷിജു സി. കുറ്റിയിൽ നന്ദിയും പറഞ്ഞു.
Home News Breaking News എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽപട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളെഅകറ്റി നിർത്തിയിരിക്കുന്ന ഭരണഘടനാ വിരുദ്ധ നടപടി അവസാനിപ്പിക്കണം; കേരളാസാംബവർ...