തിരുവനന്തപുരം.ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ഇന്ന് 14 ട്രെയിനുകളാണ് റദ്ദാക്കിയത്.സർവീസുകൾ റദ്ദാക്കിയതിനൊപ്പം ട്രെയിനുകൾ വൈകിയതും യാത്രക്കാരെ വലച്ചു
തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാലാണ് ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ന് 14 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ലോക്മാന്യതിലക്, പരശുറാം,കൊച്ചുവേളി നിലമ്പൂർ രാജാറാണി, അമൃത എക്സ്പ്രസ്, കൊല്ലത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചുമുള്ള നാല് മെമു സർവീസുകൾ,
കായംകുളം എറണാകുളം മെമു, കൊല്ലം കോട്ടയം പാസഞ്ചർ,
കോട്ടയം കൊല്ലം മെമു, കായംകുളം എറണാകുളം പാസഞ്ചർ, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം പാസഞ്ചർ
എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിനുകൾ റദ്ദാക്കിയതിനൊപ്പം സർവീസുകൾ വൈകിയതും യാത്രക്കാരെ വലച്ചു.
വേണാട്, മംഗള, ഗുരുവായൂർ, നാഗർകോവിൽ കോട്ടയം എക്സപ്രസ് എന്നിവയാണ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ. കോട്ടയം റൂട്ടിൽ പോകേണ്ട 9 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
നാളെ ആറ് ട്രെയിനുകൾ സർവീസ് നടത്തില്ലെന്നും റെയിൽവേ അറിയിച്ചു.