രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികവിഭാഗപിന്നോക്ക വിഭാഗ വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ സംബന്ധിച്ച്‌ സമഗ്രാന്വേഷണം വേണം; സാംബവർ സൊസൈറ്റി

Advertisement

കായംകുളം : രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗ – പിന്നോക്ക വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ സംബന്ധിച്ച് സമഗ്ര അന്വേക്ഷണങ്ങളും തുടർ നടപടികളും വേണമെന്ന്
കേരളാ സാംബവർ സൊസൈറ്റിയുടെ
43-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന
സുഹൃത് സമ്മേനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുട്ടു .
2023 ഫെബ്രുവരിയിൽ തെലുങ്കാന കാകതീയ മെഡിക്കൽ കോളേജ് ആദ്യ വർഷ പി. ജി. വിദ്യാർത്ഥിയായ ഡോ. പ്രീതി , മുംബെയ് ഐ.ഐ.ടി.യിലെ ഒന്നാം വർഷ വിദ്യാർത്ഥി ദർശൻ സോളങ്കി എന്നിവരാണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്.
രാജ്യത്തെ പരമോന്നത നീതിപീഢമായ ബഹു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി..വൈ.ചന്ദ്രചൂടൻ പോലും ഇതിൽ ആശങ്ക ഉയർത്തിയ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.
രാജ്യത്ത് 10 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന
ജനസംഖ്യാ കണക്കെടുപ്പിന് ഒപ്പം ജാതി തിരിച്ചുള്ള കണക്കെടുപ്പും നടത്തണമെന്നും ജനങ്ങളിൽ ഓരോ വിഭാഗവും സാമൂഹികമായും സാമ്പത്തികമായും
ഏതു ശ്രേണിയിൽ നില നിൽക്കുന്നു എന്നറിയുന്നതിനും വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും തുല്യതയോടെ ലഭിക്കുവാനും
ജാതി സെൻസസ് അനിവാര്യമാണെന്നും യോഗം അംഗീകരിച്ച മറ്റൊരു പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു.
കായംകുളം ഠൗൺ ഹാളിൽ നടന്ന യോഗം കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കറുപ്പയ്യ അദ്ധ്യക്ഷതവഹിച്ചു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ
ചെയർമാൻ കെ.ശിവശങ്കരൻനായർ ,
ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ , സാംബവ മഹാ സഭ ജനറൽസെക്രട്ടറി
രാമചന്ദ്രൻ മുല്ലശേരി, ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ,
സംസ്ഥാന എക്സി. അംഗണ്ടളായ കുന്നത്തൂർ,
ഗോപാലകൃഷ്ണൻ , എൻ.കെ. സന്തോഷ്
സി.എ. രവീന്ദ്രൻ
എന്നിവർ സംസാരിച്ചു.

Advertisement