ചാതു വർണ്ണ്യത്തിൻ്റെ കെടുതികളിൽ നിന്ന് മോചനം നേടാൻ സാംബവ സമൂഹം ഇനിയും ഉയർന്ന വിദ്യാഭ്യാസം നേടണം;എ എം ആരിഫ് എം.പി

Advertisement

കായംകുളം: ചാതുർവർണ്ണ്യത്തിൻ്റെ നീരാളിപ്പിടുത്തത്തിൽപ്പെട്ട് ജാതി വിവേചനം അനുഭവിച്ച സമൂഹത്തെ ഉന്നത നിലവാരത്തിലേക്കുയർത്താൻ സാംബവ സമൂഹം ഇനിയും ഉയർന്ന വിദ്യാഭ്യാസം നേടണമെന്ന് എ എം ആരിഫ് എം പി. പറഞ്ഞു.കായംകുളം ഠൗൺ ഹാളിൽ തയ്യാറാക്കിയ ടി കെ ചാരു നഗറിൽ കേരള സാംബവർ സൊസൈറ്റിയുടെ 43-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ ഉദ്ധാരകനായിരുന്ന കാവാരിക്കുളം കണ്ഠൻ കുമാരനെ ഓർക്കുന്നതിലും അദ്ദേഹത്തിൻ്റെ സേവനങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് കൊടുക്കുന്നതിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.14 വർഷം ശ്രീ മൂലം പ്രജാ സഭയിൽ അംഗമായിരുന്ന കാവാരിക്കുളം കേരളത്തിൽ ഭൂപരിഷ്ക്കരണത്തിന് വേണ്ടി ആദ്യമായി ശബ്ദമുയർത്തിയ നേതാവായിരുന്നു എന്നത് ആധുനിക തലമുറയിൽ എത്ര പേർക്കറിയാം എന്നും ആദ്ദേഹം ചോദിച്ചു.
എം വി ജയപ്രകാശ് ഏ കെ അയ്യപ്പൻ കുട്ടി എന്നിവരടങ്ങിയ
പ്രിസീഡിയം സമ്മേളന പരിപാടികൾ നിയന്ത്രിച്ചു.
എം എം രാജൻ, കെ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
രാവിലെ രക്ഷാധികാരി വെണ്ണിക്കുളം മാധവൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളിൽ സാംബവർ സൊസെറ്റി നിർണ്ണായമായ നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങണമെന്ന്
ജി സുധാകരൻ പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടി ടി ജെ ആഞ്ചലോസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ബിജു, പി എൻ പുരുഷോത്തമൻ ,ബി അജിത്ത് കുമാർ, ജി.ശശി, എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഉച്ചയ്ക്ക് നടന്ന സുഹൃത് സമ്മേളനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.പി.കറുപ്പയ്യ അധ്യക്ഷനായി. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. നാളെ ക്കുന്ന സെമിനാർ വി.ശശി എം എൽ എ യും വനിതാ യുവജന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് സമാപിക്കും.

കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കായംകുളത്ത് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യുന്നു.

Advertisement