എ ഐ കാമറ വിവാദത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തി

Advertisement

തിരുവനന്തപുരം. എ.ഐ കാമറ വിവാദത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം ഹനീഷിന് വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന്‍ ചുമതല. നടപടിക്ക് പിന്നില്‍ ക്യാമറ ഇടപാടില്‍ സര്‍ക്കാര്‍ ആഗ്രഹിച്ച റിപ്പോര്‍ട്ട് നല്‍കിയത് കൊണ്ടെന്ന് രമേശ് ചെന്നിത്തല. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ എറിയുന്നുവെന്നും വിമര്‍ശനം

ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുതവണയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥാനമാറ്റങ്ങള്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു. ഇന്ന് ഇറക്കിയ ഉത്തരവില്‍ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. എ.ഐ ക്യാമറ ആരോപണത്തില്‍ സര്‍ക്കാര്‍ ആഗ്രഹിച്ച റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് ഹനീഷിനെ വ്യവസായ വകുപ്പില്‍ തിരികെ കൊണ്ടുവന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇതിന് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയില്‍ വി. വിഘ്നേശ്വരി പുതിയ കോട്ടയം കളക്ടറാകും. എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നല്‍കി. ം. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന്‍ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും

Advertisement