തിരുവനന്തപുരം. രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികം സമരകാഹളത്തില്‍ മുക്കി യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ . സെക്രട്ടറിയേറ്റ് പൂർണ്ണമായും വളഞ്ഞ് നടത്തിയ സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം പ്രതിപക്ഷം വായിച്ചു. 40% കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ‘യു.ഡി.എഫ് ആരോപിച്ചു.
എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കൾ. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമര വേദിയിൽ സംസാരിച്ച നേതാക്കൾ ഓരോരുത്തരും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി എത്ര ദിവസം മിണ്ടാതിരിക്കുമെന്ന് കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ എ.ഐ ക്യാമറ വിവാദമായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാൻ ആയിരുന്നു പ്രതിപക്ഷനേതാക്കളുടെ ശ്രമം. ക്യാമറാ വിവാദത്തിൽ കേരളത്തിലെ മുഖ്യമന്ത്രി എന്തുകൊണ്ട് ജനങ്ങളോട് ഒന്നും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പുതിയ പേര് ആകാശവാണി എന്നും പരിഹാസം. ഉന്നയിച്ച് ആരോപണങ്ങൾ തൻ്റേടത്തോടെ നിഷേധിക്കാൻ കഴിയുമോ എന്നും വെല്ലുവിളി.
എ എ ക്യാമറ വിവാദത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ചവറ്റുകൊട്ടയിൽ ഇടേണ്ടതാണെന്ന് വേദിയിൽ രമേശ് ചെന്നിത്തല പറഞ്ഞു.
സമരത്തിനായി സമീപകാലത്തെങ്ങും ‘സെക്രട്ടറിയേറ്റ് പരിസരം കാണാത്ത ജനസഞ്ചയം ഒഴുകിയെത്തി. കൻ്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള മുഴുവൻ ഗേറ്റുകളിലും പ്രവർത്തകരാൽ നിറഞ്ഞു. കോൺഗ്രസിന് പുറമേ ഘടകകക്ഷികളുടെ പങ്കാളിത്തവും ഉറപ്പിക്കാനുമായി. ആരോപണങ്ങളുമായി പ്രത്യാരോപണങ്ങളുമായി നിന്നിരുന്ന നേതാക്കന്മാരെയും ഒറ്റ വേദിയിൽ അണിനിരത്തിയതും നേട്ടമായി. രാവിലെ 5. 30ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സമരത്തിന് തുടക്കം കുറിച്ചു. പിന്നാലെ പ്രവർത്തകർ വിവിധ ജില്ലകളിൽ നിന്ന് എത്തിയതോടെ സെക്രട്ടറിയേറ്റ് പരിസരം സമരചൂടറിഞ്ഞു. സോളാർ സമരകാലത്ത് എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിന്
എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിന് സമാനമായ പ്രതിഷേധം സംഘടിപിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.
എ ഐ ക്യാമറ വിവാദവും, നികുതി വർധനവുമായിരുന്നു സർക്കാരിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രധാനായുധം. ഡോക്ടർ വന്ദനയുടെ കൊലപാതകവും, താനൂരിലെ ബോട്ടപകടവും, വന്യമൃഗ അക്രമവും എല്ലാം വിഷയങ്ങളായി. സമരത്തിനിടെ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കുറ്റപത്രവും അവതരിപ്പിച്ചു. സമരങ്ങളുടെ തുടക്കമാണ് ഇതെന്നും വലിയ സമരങ്ങൾക്ക് യു.ഡി.എഫ് രൂപം കൊടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മുന്നറിയിപ്പ് നൽകി.
ഒരു വർഷത്തിനപ്പുറം വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നിലമൊരുക്കാനും ഇന്നത്തെ സമരത്തോടെ യു.ഡി.എഫിനായി.