അധ:പതിച്ച ജീവിതം തിരുത്താന്‍ നോക്കി ഒടുവില്‍ ഇരയായി, പിന്നീട് ബലിയാടായി ജൂബിയുടെ ജീവിതം ഒടുങ്ങി

Advertisement

കറുകച്ചാൽ. ഭര്‍ത്താവിന്‍റെ അധ:പതിച്ച ജീവിതം തിരുത്താന്‍ നോക്കി ഒടുവില്‍ ഇരയായി, പിന്നീട് ബലിയാടായി ഒരു യുവതിയുടെ ജീവിതം അവസാനിച്ചു. പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ ഇരയായ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.

മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി യാ(26)ണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞ ഭര്‍ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ(32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്തി.

ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 10.30നു മാലം കുറുപ്പംപടിയിലാണ് സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. ഇന്നലെ രാവിലെ മാതാപിതാക്കളും സഹോദരനും ജോലിയ്ക്കു പോയസമയത്താണു കൊലപാതകം.

ആദ്യം കണ്ടതു പിഞ്ചുമക്കള്‍.
വീടിനു പുറത്തു കളിക്കുകയായിരുന്ന മക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണു വീടിന്റെ സിറ്റൗട്ടില്‍ രക്തത്തില്‍ കുളിച്ചു കമിഴ്ന്നു കിടക്കുന്ന ജൂബിയെ കണ്ടെത്തിയത്. മൂന്നാം ക്ലാസുകാരനായ മൂത്തമകനാണ് ജൂബിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്തു താമസിക്കുന്ന തങ്കച്ചന്റെ അടുത്തെത്തി വിവരമറിയിച്ചു. നാട്ടുകാരും സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളും ഓടിയെത്തുകയും വാര്‍ഡ് അംഗത്തെയും പോലീസിലും വിവരമറിയിക്കു കയും ചെയ്തു.

മണര്‍കാട് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിനുമുന്നില്‍ വീണു കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍തന്നെ പോലീസ് സംഘം യുവതിയെ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം നടത്തിയത് ഷിനോ

ജൂബിയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് ജോയി പോലീസിനു മൊഴി നല്‍കി. ഷിനോ വൈഫ് സ്വാപ്പിംഗ് കേസില്‍ റിമാന്‍ഡിലായിരുന്നു. കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഷിനോ കറുകച്ചാലില്‍ ഭാര്യമാരെ എക്‌സ്‌ചേഞ്ച് ചെയ്ത കേസിലെ പ്രതിയാണ്.

മാതാവ്: മോളി. സഹോദരങ്ങള്‍: ജോബിന്‍, റോബിന്‍. മക്കള്‍: സച്ചിന്‍ (അപ്പു, മൂന്നാംക്ലാസ് വിദ്യാര്‍ഥി), സ്റ്റെവിന്‍ (ആദി, എല്‍കെജ വിദ്യാര്‍ഥി). സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് മണര്‍കാട് സെന്റ് മേരീസ് കത്തീ ഡ്രലില്‍.

കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം. യുവതി വെട്ടേറ്റ് മരിച്ചതിന് പിന്നാലെ ഇവരുടെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതി ഇയാളെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസ് യുവതിയുടെ ഭർത്താവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.ഇന്നലെ യുവതിയെ വീട്ടിൽ കയറി വെട്ടികൊലപെടുത്തിയത്.
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ
കോടതി നടപടികൾ പുരോഗമിക്കുകയാണ്.

Advertisement