എഐ കാമറ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Advertisement

തിരുവനന്തപുരം.എഐ കാമറ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കെല്‍ട്രോണിന് കരാര്‍ കൈമാറിയത്. കെല്‍ട്രോണിന്റെ ടെണ്ടര്‍ നടപടികള്‍ സുതാര്യമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ പുകമറ സൃഷ്ട്രിക്കാനെന്നും മന്ത്രിയുടെ വിമര്‍ശനം.

ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ കണ്ടെത്തല്‍. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കെല്‍ട്രോണിന് കരാര്‍ കൈമാറിയത്. സേഫ് കേരളക്കുള്ള ടെണ്ടര്‍ നടപടികള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാര്‍ നല്‍കാവുന്നതാണ്. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ക്ക് ഉന്നത അധികാര സമിതി രൂപീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ടെണ്ടര്‍ നടപടികള്‍ സുതാര്യമെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമെന്നും പറഞ്ഞ മന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ചു

ഡേറ്റ സുരക്ഷ, ഡേറ്റ ഇന്‍ഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ എല്ലാ കാര്യങ്ങളിലും ഉപകരാര്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബി.ഒ.ഒടി മാതൃകയില്‍ നിന്ന് ആന്വറ്റി മാതൃകയിലേക്ക് മാറിയത് പിഴയീടാക്കുന്നതിലെ നിയമപ്രശ്‌നം മൂലമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Advertisement